പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവ്
തിരുവനന്തപുരത്ത് പിങ്ക് പൊലീസ് കുട്ടിയെ അപമാനിച്ചതില്‍ ബാലാവകാശ കമ്മിഷന്‍ ഇടപെടല്‍. പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ബാലനീതി വകുപ്പുപ്രകാരം കേസെടുക്കാനാണ് ഉത്തരവ്. അപമാനത്തിനിരയായ കുട്ടിക്ക് മാനസികാഘാതം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം. പൊലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. ഉത്തരവ് നടപ്പാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍