നിരവധി കേസുകളിലെ പ്രതിയായ ഗുണ്ടാത്തലവൻ ഡിങ്കുവിനെ സാഹസികമായി കീഴടക്കി പോലീസ്
.സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഓടിയ ഇയാൾ ഓടുന്ന കാറിന്റെ മുകളിലേക്ക് എടുത്ത് ചാടുകയും യാത്രക്കാരെ പരിഭ്രാന്തരാകുകയും ചെയ്തു.എരമംഗലത്തിനടുത്ത് നിന്നും കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്ത്രീയുടെ 13 പവൻ സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും കവർന്ന കേസിലാണ് ഇയാളെ പിടികൂടാൻ പോലീസ് എത്തിയത്.കട്ടാങ്ങൽ വെച്ച് ഒരു കല്യാണ വീടിന്റെ പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടുന്നത്. ജോ മോൻ ,നിഥുൻ എന്നിവർ ഉൾപ്പെടയുള്ള സംഘത്തിനാണ് പരിക്കേറ്റത്. അസിസ്റ്റന്റ് കമ്മീഷണർക്കും നേരീയ പരിക്കുണ്ട്.ഇവരിപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കാപ്പ കേസുൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ അടക്കം ഇയാൾ പ്രതിയാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍