താമരശ്ശേരി ഹൈസ്കൂളിന് സമീപം ഓവുചാലിൽ തള്ളിയ കുപ്പിച്ചില്ലുകൾ അടങ്ങിയ മണ്ണ് നീക്കം ചെയ്തു.
താമരശ്ശേരി കോരങ്ങാട് ഹൈസ്കൂളിന് സമീപം ഓവുചാൽ തടസ്സപ്പെടുത്തി മണ്ണു തള്ളിയ സംഭവത്തിൽ പൊലീസ് ഇടപെട്ടു. തള്ളിയ മണ്ണ് നീക്കം ചെയ്തു റോഡ് കരാർ കമ്പനി.
കുപ്പിച്ചില്ലുകൾ അടങ്ങിയ മണ്ണ് റോഡരികിൽ തള്ളിയ വാർത്ത രാവിലെ കോരങ്ങാട് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധിച്ചതിനുശേഷം അധികൃതരെ വിളിച്ചുവരുത്തി മണ്ണ് നീക്കാൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ താമരശ്ശേരി ഹൈസ്കൂൾ പിടിഎ അധികൃതരും പരാതിപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍