'വിദ്യാര്‍ഥികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് പ്രധാനം'; വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ മന്ത്രി ശിവന്‍കുട്ടി


സ്‌കൂളുകള്‍ തുറന്നിട്ടും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ സ്വീകരിക്കാതെ ഇരിക്കുന്നത് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.

ചില അധ്യാപകര്‍ വാക്‌സിന്‍ എടുക്കാതെ തന്നെ സ്‌കൂളിലേക്ക് വരുന്നുണ്ട്. വിഷയം ആരോഗ്യവകുപ്പിന്റെയും ദുരന്ത നിവാരണ വകുപ്പിന്റെയും ശ്രദ്ധയില്‍ പെടുത്തും. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരെ ചില സ്‌കൂള്‍ അധികൃതര്‍ ക്ലാസുകളിലേക്ക് എത്താന്‍ നിര്‍ബന്ധിക്കുന്നെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍