താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിന് സമീപം കല്ലും മണ്ണും ഓടയിൽ തള്ളി റോഡ് നിർമ്മാണ കമ്പനി

താമരശ്ശേരി കോരങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിന് സമീപം വഴി തടസ്സപ്പെടുകയും ഓടയിൽ മണ്ണിട്ടു റോഡ് നിർമ്മാണ കമ്പനിയുടെ നടപടി.

വിദ്യാർഥികൾക്ക് ഉൾപ്പെടെ കാൽനടയാത്ര ദുരിതത്തിലാക്കും. ഓവുചാലിൽ മണ്ണ് തള്ളിയത് മൂലം  കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന നിലയിലാണ്. കുപ്പിച്ചില്ലുകൾ ഉൾപ്പെടെയുള്ള മണ്ണ് റോഡിൽ തള്ളിയത് കാരണം വിദ്യാർഥികൾ ഉൾപ്പെടെ കാലിന് പരിക്കേൽക്കുന്നത്  പതിവാകുന്നു.

റോഡരികിൽ തള്ളിയ കുപ്പിച്ചില്ലുകൾ ഉൾപ്പെടെയുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് താമരശ്ശേരി ഹൈസ്കൂൾ പിടിഎ കമ്മിറ്റി ആവശ്യപ്പെട്ടു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍