ഓർക്കിഡ് അസോസിയേഷൻ വാപ്പനാം പൊയിൽ ഓഫീസ് ഉദ്ഘാടനം ചെയ്തു
താമരശ്ശേരി : വാപ്പനാം പൊയിൽ പ്രദേശത്തെ സാമ്പത്തികവും
സാമൂഹികവും സാംസ്കാരികവു
മായ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ട് ഓർക്കിഡ് അസോസിയേഷൻ വാപ്പനാം പൊയിൽ എന്ന സംഘടനയ്ക്ക് കഴിഞ്ഞ നാലുമാസമായി രൂപം നൽകിപ്രവർത്തിച്ചു വരുന്ന പുരുഷ സംഘത്തിന്റെ ഓഫീസ് ഉത്ഘാടനവും ശിശു ദിനാഘോഷവും നടത്തി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ നിർവഹിച്ചു .
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം കൗസർ മാസ്റ്റർ അതിഥി ആയിരുന്നു. ചടങ്ങിൽ : താമരശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാർ ആയിഷ മുഹമ്മദ് മെമ്പർ ഫസീല ഹബീബ് പി എം അബ്ദുൾ മജീദ്, പി എം ജാഫർ മുഹമ്മദ് ബഷീർ
സുബൈർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍