ചേമഞ്ചേരിയില്‍ വാഹനാപകടം: മൂന്ന് പേര്‍ക്ക് പരിക്ക്


 കൊയിലാണ്ടി: ചേമഞ്ചേരിയില്‍ നടന്ന വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ടാങ്കര്‍ ലോറിയും മിനിലോറിയും, ഓട്ടേ റിക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്.ചേമഞ്ചേരി ബസ്സ്‌റ്റോപ്പിനു സമീപം ഇന്ന് രാത്രി 9.30 ഓടു കൂടിയാണ് അപകടം നടന്നത്.പരിക്കേറ്റവരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
  
മംഗലാപുരത്ത് നിന്ന് കൊച്ചിയില്‍ ലോഡ് ഇറക്കി മംഗലാപുരത്തേക്ക് തിരിച്ച് പോവുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി വരുന്നതായി കൊയിലാണ്ടി എസ്‌ഐ പറഞ്ഞു. ദേശിയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍