പത്തനംതിട്ടയിൽ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ
പത്തനംതിട്ട: കോന്നിയില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പതിമൂന്നുകാരിയാണ് നിരന്തര പീഡനത്തിന് ഇരയായത്. പ്രതിയെ കോന്നി പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടില്‍ അമ്മയില്ലാത്ത സമയത്താണ് കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ചിരുന്നത്. 8 മാസം ഗര്‍ഭിണിയായ കുട്ടി പീഡന വിവരം അമ്മയെ ധരിപ്പിക്കുകയും അമ്മ അയല്‍വാസികളെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.
അച്ഛന്‍ പീഡിപ്പിച്ചതായി കുട്ടി പൊലീസിനും മൊഴി നല്‍കി. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെതിരെ കേസ് എടുത്തത്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍