തൊട്ടാൽ പൊള്ളും തക്കാളി


മലയാളിയുടെ ഭക്ഷണത്തിലെ പ്രധാന ഇനമായ തക്കാളിക്ക്​ കിലോക്ക്​ 100​ രൂപ. നവംബര്‍ ആദ്യവാരം തുടങ്ങിയ വിലക്കയറ്റം തുടരുകയാണ്

പച്ചക്കറിയിനങ്ങള്‍ക്കെല്ലാം വില കൂടുന്നുണ്ട്​. വര്‍ഷങ്ങള്‍ക്ക്​ ശേഷമാണ്​ തക്കാളിവില നൂറിലെത്തുന്നത്​. തക്കാളിക്ക്​ മൊത്തവില 90 രൂപയാണ്​ കോഴിക്കോട്​ പാളയം മാര്‍ക്കറ്റില്‍. ചില്ലറവില്‍പനക്കാര്‍ നൂറിന്​ വില്‍ക്കണം.

പെട്ടിയില്‍ വരുന്ന തക്കാളി കേടുണ്ടാവാനും സാധ്യതയുണ്ട്​. കര്‍ണാടക, തമിഴ്​നാട്​ എന്നിവിടങ്ങളില്‍നിന്നാണ്​ തക്കാളി ഏറ്റവും കൂടുതല്‍ കേരളത്തിലേക്ക്​ എത്തുന്നത്​. കോഴിക്കോട്​ പാളയത്തേക്ക്​ മാത്രം പ്രതിദിനം അഞ്ച്​ ലോഡ്​ തക്കാളി എത്തുന്നുണ്ട്​. ഇതുകൂടാതെ പ്രാദേശിക മാര്‍ക്കറ്റുകളിലേക്കും വരുന്ന​ുണ്ട്​.

വലിയുള്ളിക്കും കിഴങ്ങിനും വില കുറയുന്നുണ്ട്​. കര്‍ണാടകയിലും തമിഴ്​നാട്ടിലും മഴയില്‍ കൃഷി നശിച്ചതിനാലാണ്​ തക്കാളി ഉള്‍പ്പെടെ പച്ചക്കറികള്‍ക്ക്​ ക്ഷാമം. തക്കാളിക്ക്​ വില കൂടിയതോടെ വാളന്‍പുളിക്ക്​ ഡിമാന്‍ഡ്​​ വര്‍ധിച്ചു. 12-15 രൂപ മൊത്ത വിലയുണ്ടായിരുന്ന കാബേജിന്​ 30 ആണ്​ തിങ്കളാഴ്​ചത്തെ വില. മറ്റിനങ്ങള്‍: ബ്രാക്കറ്റില്‍ പഴയ വില. വെള്ളരി കി. 30 (5.00), എളവന്‍ 22 (10.00), പയറ്​ 68 (40-50), പച്ചമുളക്​ 30 (25.00).


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍