ഹലാൽ വിവാദം ചർച്ച അർഹിക്കുന്നില്ല: എസ്എസ്എഫ്
ഹലാൽ വിവാദം ചർച്ച അർഹിക്കുന്നതോ സംവാദങ്ങൾക്ക് വിധേയമാകേണ്ടതോ അല്ലെന്ന് എസ്എസ്എഫ് ദേശീയ പ്രസിഡന്റ് ഡോ. ഫാറൂഖ് നഈമി. ജീവൽ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ കരുത്തില്ലാത്തതുകൊണ്ടാണ് അടിസ്ഥാനമില്ലാത്ത ഇത്തരം ആരോപണങ്ങളുയർത്തി ചില കേന്ദ്രങ്ങൾ രംഗത്തുവരുന്നതെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.
വൈവിധ്യങ്ങൾ ഉൾകൊണ്ട്, മതചര്യകൾ അനുഷ്ഠിച്ചുപോകാൻ കഴിയുന്ന ഒരു സാമൂഹിക ഘടനയാണ് നമ്മുടെ നാടിന്റേത്. സഹസ്രാബ്ധങ്ങളായി നിലനിൽക്കുന്ന ഈ മതസൗഹാർദത്തിന്റെ അന്തരീക്ഷം തകർക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണ്. രാഷ്ട്രീയ, വൈജ്ഞാനിക, ആദർശരംഗങ്ങളിൽ ആരോഗ്യപരമായ സംവാദങ്ങളിൽ ഏർപ്പെടുന്നതിന് പകരം ഇത്തരം വിലകുറഞ്ഞ ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുന്നത് ഈ സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്-നഈമി അഭിപ്രായപ്പെട്ടു.
മതേതരത്വം നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യമാണ്. പരസ്പരം സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് വിരോധത്തിന്റെ മതിലുകെട്ടാനുള്ള ഒറ്റപ്പെട്ട ആഹ്വാനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ സമൂഹം തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍