പ്രണയത്തിന്റെ പേരിൽ വിദ്യാര്‍ഥിനികള്‍ തമ്മില്‍ വാക്കേറ്റം; സുഹൃത്തുക്കള്‍ അയല്‍വാസിയെ കുത്തി
കോട്ടയം കടുത്തുരുത്തിയിൽ പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടികൾ തമ്മിലുള്ള വാക്കുതർക്കം ചോദിക്കാനെത്തിയ ആൺസുഹൃത്തുക്കൾ അയൽവാസിയെ കുത്തി. കടുത്തുരുത്തി മങ്ങാട്ടിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.
പെൺകുട്ടികൾ തമ്മിൽ ഫോണിലൂടെയുണ്ടായ വാക്കു തർക്കത്തിനൊടുവിൽ കാപ്പുന്തല സ്വദേശിയായ പെൺകുട്ടിയും ചങ്ങനാശ്ശേരി ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആൺസുഹൃത്തുക്കളുമാണ് മങ്ങാട്ടിൽ ചോദിക്കാനെത്തിയത്.
ബഹളം കേട്ട് വിവരം തിരക്കാൻ എത്തിയ അയൽവാസിയും സി.പി.എം. പ്രവർത്തകനുമായ പരിഷത്ത് ഭവനിൽ അശോക(54)നാണ് കുത്തേറ്റത്.ഗുരുതരമായി പരിക്കേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടികൾക്കും സുഹൃത്തുക്കൾക്കും പ്രായപൂർത്തിയായിട്ടില്ലെന്നും ഇവരിൽ ചിലർ ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു. പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നും പോലീസ് വ്യക്തമാക്കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍