പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നു പേര്‍ കസ്റ്റഡിയില്‍


പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ പട്ടാപകല്‍ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍ എന്ന് റിപ്പോര്‍ട്ട്. പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. മുണ്ടക്കയത്ത് നിന്നാണ് ഇവരെ പിടികൂടിയത് എന്നാണ്  വിവരം.

മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് കസ്റ്റഡിയിലുള്ള സുബൈര്‍. ഇയാളുടെ മുറിയില്‍ നിന്നാണ് മറ്റുള്ളവരെ പിടികൂടിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേസില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രത്യേക അന്വേഷണ സംഘം മുന്ന് പേരെ കസ്റ്റഡിയില്‍ എടുക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നായിരുന്നു മലമ്പുഴ മമ്പറത്ത് ത്ത് വച്ച് സഞ്ജിത്ത് ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെട്ടതും. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നായിരുന്നു ആക്ഷേപം. ഇതിന്റെ പശ്ചാത്തലത്തില്‍ എസിഡിപിഐ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരുടെ മൊഴിയെടുക്കുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. മൂന്ന് പേരെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ് എന്നാണ് വിവരം.
അതിനിടെ, കൊലപാതക കേസിലെ പൊലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്നാണ് ബിജെപി നിലപാട്. കേസ് എന്‍ഐഎ അന്വേഷണിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇക്കാര്യ വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. ആഭ്യന്തര മന്ത്രി അമിത് ഷായോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും ബിജെപി അധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പൊലീസിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം വ്യാപിപ്പിക്കാനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍