സുരക്ഷാ പെയിൻ ആൻഡ്‌ പാലിയേറ്റീവ് തച്ചംപൊയിൽ മേഖലാ ഓഫീസ് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും ഡിസംബർ 19 ന്

താമരശ്ശേരി: സുരക്ഷ പെയിൻ ആൻഡ്‌ പാലിയേറ്റീവ് തച്ചംപൊയിൽ മേഖലാ ഓഫീസ് ഉദ്ഘാടനവും പൂനൂർ   റിവർ ഷോർ ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പും  വാപ്പ നാം പൊയിൽ ഡിസംബർ 19 ന്  രാവിലെ 10 പത്തുമണിക്ക് നടത്തപ്പെടും.

സുരക്ഷ പെയിൻ ആൻഡ്‌ പാലിയേറ്റീവ് ജില്ലാ കൺവീനർ കാനത്തിൽ ജമീല  എംഎൽഎ  ഉദ്ഘാടനം നിർവഹിക്കും.

സൗജന്യ മെഡിക്കൽ ക്യാമ്പ് രാവിലെ 9 മണിക്ക് തന്നെ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മെഡിക്കൽ ക്യാമ്പിന് വരുന്ന ആളുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.

9048293041
9746341025
9544366242

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍