വഖ്ഫ് ബോര്‍ഡ് നിയമനം: സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ചൊവ്വാഴ്ച
തിരുവനന്തപുരം: സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തും. വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാനും നടപടി പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ നടത്താനും സമസ്ത നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നാളെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച.
വിഷയത്തില്‍ കഴിഞ്ഞ ദിവസം വഖ്ഫ് മന്ത്രി വി. അബ്ദുറഹ് മാന്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളുമായി കൂട്ടിക്കാഴ്ച നടത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍