ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; കൂടുതല്‍ ഫലം ഇന്നുവരും
രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്നു. മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. രാജ്യത്ത് ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വാക്സീൻ ബൂസ്റ്റർ ഡോസെന്ന ആവശ്യം കർണാടകയും മഹാരാഷ്ട്രയും അടക്കം കൂടുതൽ സംസ്ഥാനങ്ങൾ ശക്തമാക്കി. ഒമിക്രോൺ വ്യാപനം വഴി ഫെബ്രുവരിയോടെ കോവിഡ് മൂന്നാം തരംഗം ഇന്ത്യയിലെത്തുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ . രാജ്യത്ത് പകുതിയിലധികം പേരും വാക്സിൻ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവായതിനാലും മൂന്നാം തരംഗം രൂക്ഷമാകില്ലെന്ന് ഐഐടി കാൺപൂർ പ്രൊഫസർ മനിന്ദ്ര അഗർവാൾ പറഞ്ഞു.
വിദേശത്തു നിന്നെത്തി കോവിഡ് പോസിറ്റീവായ രണ്ടുപേരുടെ ജനിതക ശ്രേണീകരണ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. കോഴിക്കോട് ചികിൽസയിൽ കഴിയുന്ന യു കെയിൽ നിന്നെത്തിയ ആരോഗ്യ പ്രവർത്തകന്റെയും മഞ്ചേരി മെഡിക്കൽ കോളജിലുള്ള ജർമ്മനിയിൽ നിന്ന് വന്ന തമിഴ്നാട് സ്വദേശിനിയുടേയും ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ പ്രവർത്തകൻ്റെ ബന്ധുവിൻ്റെ ഫലവും പ്രതീക്ഷിക്കുന്നുണ്ട്. റഷ്യയിൽ നിന്നെത്തിയ രണ്ടു പേരുടെ സാം പിളുകൾ കൂടി പരിശോധിക്കുന്നുണ്ട്. കൂടുതൽ പേരുടെ സാം പിളുകൾ ജനതക ശ്രേണീ കരണത്തിനായി ശേഖരിച്ചിട്ടുണ്ട്. അതേ സമയം ഒമിക്രോൺ ഭീഷണി നിലനിൽക്കുമ്പോഴും കോവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞു വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍