താമരശ്ശേരിയിൽ യൂത്ത് ലീഗ് വിളംബര റാലി സംഘടിപ്പിച്ചു.

താമരശ്ശേരി - വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സി ക്ക് വിട്ട പിണറായി സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിസംബർ ഒൻപതിന് മുസ്ലിം ലീഗ് കോഴിക്കോട്ട് വെച്ച് നടത്തുന്ന വഖഫ് സംരക്ഷണ റാലിയുടെ പ്രചരണാർത്ഥം താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് താമരശ്ശേരിയിൽ വിളംബര ജാഥ നടത്തി. സമാപന പരിപാടി ജില്ലാ പ്രവർത്തക സമിതി അംഗം എ.കെ കൗസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

റഫീഖ് കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. എ.കെ ഫാസിൽ മാസ്റ്റർ, പ്രസിഡണ്ട് എം.ടി അയ്യൂബ് ഖാൻ, ജനറൽ സിക്രട്ടറി എ.പി സമദ് കോരങ്ങാട്, ട്രഷറർ ഇഖ്ബാൽ പൂക്കോട്, റാഷിദ് സബാൻ, യൂത്ത് ലീഗ് ഭാരവാഹികളായ നിയാസ് ഇല്ലിപ്പറമ്പിൽ, വാഹിദ് അണ്ടോണ, അൽത്താഫ് തച്ചംപൊയിൽ, റിയാസ് കാരാടി, നദീറലി ഒതയോത്ത്, അലി തച്ചംപൊയിൽ സംസാരിച്ചു. ആസാദ് കാരാടി, ഷാജർ ഒ, ഫാസിൽ, ഹബീബ് തമ്പി തച്ചംപൊയിൽ, നൗഫീഖ് വാടിക്കൽ, സുഹൈർ ചുങ്കം, സലാം കോരങ്ങാട് ,ഷാജൽ , ജുറൈജ് ഈർപ്പോണ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍