മുസ്ലിം ലീഗ് സമുദായത്തിന് നൽകിയത് സർവ്വോന്മുഖ മുന്നേറ്റം - സൈനുൽ ആബിദീൻ തങ്ങൾ

താമരശ്ശേരി: മുസ്ലിം ലീഗ് സമുദായത്തിന് നൽകിയത് സർവ്വ മേഖലകളിലുമുള്ള മുന്നേറ്റമാണെന്നും മുസ്ലിംകളുടെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും അവകാശ പോരാട്ടങ്ങളിൽ എന്നും ആശ്രയിക്കാൻ കഴിയുന്ന ഏക പ്രസ്ഥാനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാത്രമാണെന്നും കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു.  താമരശ്ശേരി പഞ്ചായത്ത് തച്ചംപൊയിൽ വാർഡ്  മുസ്ലിം ലീഗ് സംഘടനാ ശാക്തീകരണ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വാർഡിലെ മുതിർന്ന പാർട്ടി പ്രവർത്തകരെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ചടങ്ങിൽ ആദരിച്ചു. 
      
തച്ചംപൊയിൽ വാർഡ് ലീഗ് പ്രസിഡണ്ട് എം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു .അഷ്ക്കർ ഫറോക്ക് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി പി.പി.ഹാഫിസ് റഹ്മാൻ , സയ്യിദ് അഷ്റഫ് തങ്ങൾ,നജീബ് തച്ചംപൊയിൽ, അൽത്താഫ് ടി.പി,എൻ.പി ഭാസ്ക്കരൻ, അബ്ദുൽ സലിം വി,ബാരി മാസ്റ്റർ, അലി തച്ചംപൊയിൽ എന്നിവർ സംസാരിച്ചു.

ടി.പി.അബ്ദുൽ ഖാദർ, എൻ.പി.ഇബ്രാഹിം, എ.കെ അസീസ്, ടി.പി അബ്ദുൽ മജീദ്,എ.കെ ഖാദർ,പി.സി. ലത്തീഫ്,നസൽ,ജംഷീർ, നസീം എൻ.പി,
പി അബ്ദുൽ നാസി തുടങ്ങിയ വാർഡ് കമ്മറ്റിയുടെയും പോഷക സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു.  ടി.പി അബ്ദുൽ നസീർ സ്വാഗതവും നദീർ അലി നന്ദിയും പറഞ്ഞു.

ക്യാമ്പിന്റെ ഭാഗമായി വൈകിട്ട് നടന്ന വനിതാ സംഗമം വാർഡ് മെംബർ ബി.എം.ആർഷ്യയുടെ അദ്ധ്യക്ഷതയിൽ ഹരിത മലപ്പുറം ജില്ല പ്രസിഡണ്ട് ശിഫ് വ ഉദ്ഘാടനം ചെയ്തു. പൊയിൽ ഖദീജ ടീച്ചർ സ്വാഗതവും റിസ്‌വാന പി.സി മുക്ക്  നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍