താമരശ്ശേരി
ഭിന്നശേഷിദിനത്തിൽ ഏകദിന ഭിന്നശേഷി അവബോധ പരിപാടി സംഘടിപ്പിച്ചു.
താമരശ്ശേരി : കാരുണ്യതീരം ഭിന്നശേഷി വാരാചരണ പരിപാടിയുടെ ഭാഗമായി ബാലുശ്ശേരി റീജിയൻ എൻഎസ്എസും ഹെൽത്ത് കെയർ ഫൗണ്ടേഷനും സംയുക്തമായി ഡിസംബർ 3 ഭിന്നശേഷിദിനത്തിൽ ഏകദിന ഭിന്നശേഷി അവബോധ പരിപാടി സംഘടിപ്പിച്ചു.
ജെ.സി.ഐ താമരശ്ശേരി യൂണിറ്റ് പ്രെസിഡന്റ് ഫസ്‌ല ബാനു പരിപാടി ഉദ്ഘാടനം ചെയ്തു. കാരുണ്യതീരം ചെയർമാൻ ബാബു കുടുക്കിൽ അധ്യക്ഷനായിരുന്നു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ ഷമീർ ബാവ എക്സിക്യൂട്ടീവ് മെമ്പർ ടി.എം അബ്ദുൽ ഹക്കീം, താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താർ, NSS പ്രോഗ്രാം ഓഫീസർ സതീഷ് കുമാർ, ജയചന്ദ്രൻ സർ, കാരുണ്യതീരം സ്പെഷ്യൽ എഡ്യൂക്കേറ്റർ വിപിന. സി, ജെ.സി.ഐ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
കാരുണ്യതീരം ക്യാമ്പസ്സിൽ വെച്ച് നടന്ന ക്യാമ്പിൽ _Introduction to Disability_ എന്ന വിഷയത്തിൽ സെമിനാറും കാരുണ്യതീരത്തിലെ വിദ്യാർത്ഥികളുടെ ഫാഷൻ ഷോയും കലാപരിപാടികളും ഉണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍