മുത്തങ്ങയില്‍ എം ഡി എം എയുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍
വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എം ഡി എം എയുമായി കോഴിക്കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ പിടിയില്‍. കോടഞ്ചേരി കണ്ണോത്ത് ആയോത്ത് എ ഷഫീര്‍(30), പുതുപ്പാടി കൈതപ്പൊയില്‍ ആനോരമ്മല്‍ മകന്‍ എ നിജാമു(36) എന്നിവരാണ് അറസ്റ്റിലായത്.
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ആര്‍ നിഗീഷ്, ഇന്‍സ്‌പെക്ടര്‍ എ പ്രജിത്ത്, ഐ ബി പി ഒ ഷാജി മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് 69 ഗ്രാം എം ഡി എം എയുമായി ഇരുവരും പിടിയിലായത്.
പ്രതികള്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കെ എല്‍ 72 5770 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു. സി പി ഒമാരായ പി എ പ്രകാശ്, അനില്‍കുമാര്‍, സി ഇ ഒമാരായ സനൂപ്, മന്‍സൂറലി, വനിതാ സി ഇ ഒമാരായ സല്‍മ, വീണ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍