കോഴിക്കോട് ബീച്ചില്‍ ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമനുവദിക്കില്ല. കൊവിഡ് പശ്ചാത്തലത്തിലുള്ള പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് നിയന്ത്രണം. കൊവിഡ് രണ്ടാം വ്യാപനത്തിനു പിറകെ അടച്ച ബീച്ച് ഒക്‌ടോബര്‍ മൂന്നിനാണ് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടുവട്ടം ബീച്ചില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കോടിക്കണക്കിനു രൂപ ചെലവഴിച്ച് നവീകരിച്ച ബീച്ച് കഴിഞ്ഞ ജൂലൈയിലാണ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍