മുസ്‌ലിം, ക്രിസ്ത്യന്‍, ദളിത് വിഭാഗങ്ങള്‍ക്ക് നേരെ വര്‍ധിക്കുന്ന സംഘപരിവാര്‍ അക്രമണം; ചൊവ്വാഴ്ച സി.പി.ഐ.എം പ്രതിഷേധദിനം ആചരിക്കും
തിരുവനന്തപുരം: മുസ്‌ലിം, ക്രിസ്ത്യന്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെ സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ഡിസംബര്‍ 7ന് സംസ്ഥാനത്ത് പ്രതിഷേധദിനം ആചരിക്കുമെന്ന് സി.പി.ഐ.എം.
ജില്ലാ, ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ദേശീയതലത്തില്‍ പാര്‍ടി കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പ്രതിഷേധ ദിനാചരണെമെന്ന് സി.പി.ഐ.എം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും നേരെയുള്ള സംഘപരിവാര്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കാന്‍ സി.പി.ഐഎം തീരുമാനിച്ചതെന്നും വര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പശുസംരക്ഷണം, ലൗജിഹാദ് എന്നിവ ഉയര്‍ത്തിയുള്ള ആക്രമണങ്ങകളും വര്‍ദ്ധിക്കുകയാണ്. ഫാദര്‍ സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ളവര്‍ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണെന്നും വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍