അമ്പായത്തോടിലെ അനധികൃത പാറ ഖനനം റവന്യൂ സ്‌ക്വാഡ് പിടികൂടി
താമരശ്ശേരി: അമ്പായത്തോടിലെ അനധികൃത പാറ ഖനനം റവന്യൂ സ്‌ക്വാഡ് പിടികൂടി. അമ്പായത്തോട് ജോളി തോമസ് എസ്റ്റേറ്റിലെ പാറ ഖനനമാണ് പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. അനധികൃത പാറ ഖനനം നടക്കുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്നാണ് താമരശ്ശേരി താലൂക്ക് റവന്യൂ സ്‌ക്വാഡ് അമ്പായത്തോട് ജോളി തോമസ് എസ്റ്റേറ്റില്‍ പരിശോധനക്കെത്തിയത്. എസ്റ്റേറ്റ് ബംഗ്ലാവിന് സമീപത്തെ തോട്ടം ഭൂമിയിലാണ് അനധികൃത പാറ ഖനനം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് റവന്യൂ സംഘം പരിശോധക്കെത്തിയത്. ഈ സമയം ഹിറ്റാച്ചി ഉപയോഗിച്ച് പാറ ഖനനം നടത്തുന്നുണ്ടായിരുന്നു. ഹിറ്റാച്ചി റവന്യൂ സ്‌ക്വാഡ് പിടിച്ചെടുത്തു. വലിയ ലോറിയില്‍ കയറ്റിയാണ് ഹിറ്റാച്ചി താമരശ്ശേരി താലൂക്ക് ഓഫീസിലെത്തിച്ചത്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എന്‍ സി രതീഷ്, ആര്‍ എസ് ലാല്‍, രാരോത്ത് വില്ലേജ് ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍, സീനിയര്‍ ക്ലര്‍ക്ക് പി ജഗന്നാഥന്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരായ നൂറുദ്ദീന്‍, സ്റ്റെഫിന്‍, ഡ്രൈവര്‍ സുനി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പാറ ഖനനം സംബന്ധിച്ച് ആര്‍ ഡി ഒ ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍