പന്നിയുടെ ആക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കോഴിക്കോട് : കട്ടിപ്പാറക്കടുത്ത് ചെമ്പ്ര കുണ്ടയിൽ ഒക്ടോബർ 6 ന്  പന്നിയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന   കൂരാച്ചുണ്ട് സ്വദേശി ആലക്കുന്നത്ത് റഷീദ് (46) മരണപ്പെട്ടു. 

ചികിത്സാ ചിലവോ നഷ്ടപരിഹാരമോ നാളിതുവരെ വനംവകുപ്പ്  ഉദ്യോഗസ്ഥർ നൽകാൻ തയ്യാറായിട്ടില്ല.   കാട്ടുപന്നി മൂലമാണ് അപകടം സംഭവിച്ചതെന്ന് അംഗീകരിക്കാൻ താമരശ്ശേരി റെയിഞ്ചർ രാജീവ് കുമാർ തയ്യാറായിട്ടില്ല.

മനുഷ്യത്വരഹിതമായ റെയ്ഞ്ചറുടെ നടപടിയിൽ പ്രതിഷേധിച്ച് ഡിസംബർ 11 ന് രാവിലെ 9 മണി മുതൽ റെയ്ഞ്ചറുടെ വീട്ടുപടിക്കൽ ഉപരോധ സമരം നടത്താൻ കർഷകർ തീരുമാനിച്ചതായി  കർഷക ഫോറം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍