താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ഭഗവതി ക്ഷേത്രത്തിൽ പാട്ടുൽസവം മാർച്ച് 12, 13, 14 തിയ്യതികളി


താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ഭഗവതി ക്ഷേത്രത്തിൻ്റെ 2022 വർഷതെ പാട്ടുൽസവം മാർച്ച് 12, 13, 14 തിയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചൂ.

ഉത്സവത്തിൻ്റെ നോട്ടീസ് പ്രകാശനവും ആദ്യ ഫണ്ട് സ്വീകരണവും നടന്നു.  അഷ്റഫ് കോരങ്ങാടിൻ്റെ സുഹൃത്ത് സംഭാവന നൽകിയ ഫണ്ട് അഷ്റഫ് കോരങ്ങാടിൻ്റെ കയ്യിൽ നിന്നും ക്ഷേത്രം ട്രസ്റ്റി കേരളവർമ്മവലിയരാജ ഏറ്റുവാങ്ങി. 

ഉത്സവ കമ്മിറ്റി ചെയർമാനായി  ഹരിപ്രസാദ് വാടിക്കൽ. വൈസ് ചെയർമാനായി ചന്ദ്രൻ കെ കുന്നുമ്മൽ , ബാലകൃഷ്ണൻ നായർ പാലോറകുന്നുമ്മൽ. കൺവീനർ -ബാബു രാജൻ കോരങ്ങാട് ,ജേ: കൺവീനർ രാജേഷ് കോട്ടക്കുന്നുമ്മൽ, നാരായണൻ മാസ്റ്റർ. ട്രഷറർ  ബാലകൃഷ്ണൻ കോട്ടക്കുന്നുമ്മൽ എന്നിവരെ ഉത്സവ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍