12.5 കിലോ കഞ്ചാവ് നിറച്ച ട്രോളി ബാഗുമായി വടകര അഴിയൂർ സ്വദേശി പിടിയിൽ

താമരശ്ശേരി: 12.5 കിലോ കഞ്ചാവ് നിറച്ച ട്രോളി ബാഗുമായി വടകര അഴിയൂർ സ്വദേശി പിടിയിൽ.വടകര അഴിയൂർ സലീനം ഹൗസിൽ ഷരത്ത് വൽസരാജാണ് എക്സൈസ് പിടിയിലായത്.

ബാംഗ്ലൂരിൽ നിന്നും വയനാട് വഴി എത്തിയ യുവാവ് കോഴിക്കോട്ടേക്ക് ബസ്സിൽ ടിക്കറ്റ് എടുത്തെങ്കിലും താമരശ്ശേരിയിൽ ഇറങ്ങുകയായിരുന്നു. ബാഗിനകത്ത് ആറ് പേക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.കുറ്റ്യാടിയിൽ വിതരണം ചെയ്യാനായി എത്തിച്ചതായിരുന്നു കഞ്ചാവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍