നാലാംക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പീഡനം; 17-കാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
താമരശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ. പുതുപ്പാടി കാക്കവയൽ കാരക്കുന്നുമ്മൽ പ്രതീഷ്(43)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്.
ഇപ്പോൾ പതിനേഴു വയസ്സുള്ള പെൺകുട്ടിയെ നാലാം ക്ലാസിൽ പഠിക്കുന്ന കാലംമുതൽ പീഡിപ്പിച്ചെന്നാണ് പരാതി. ഭയംകാരണം ഇക്കാര്യം മറ്റുള്ളവരോട് തുറന്നുപറയാതിരുന്ന പെൺകുട്ടി അടുത്തിടെയാണ് പീഡനവിവരം പുറത്തറിയിക്കുന്നത്. പോക്സോ ആക്ട് പ്രകാരം അറസ്റ്റുചെയ്ത പ്രതിയെ കോഴിക്കോട് പ്രത്യേക പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍