32 വർഷമായി ഡ്രൈവർ സലീമും ലോറിയും താമരശ്ശേരിയിൽ വേറിട്ട ജീവിതം
താമരശ്ശേരിയിലെ വേറിട്ട ജീവിതം നയിക്കുകയാണ് ഡ്രൈവർ ടി പി കെ സലീമും കോരങ്ങാട് ടാറ്റാ 407 മിനി ലോറിയും.
1990 കളിൽ കോഴിക്കോട് വലിയങ്ങാടിയിൽ നിന്ന് താമരശ്ശേരിയിലേക്ക് പലചരക്ക് കൊണ്ടുവരാൻ വ്യാപാരികൾ ആശ്രയിച്ചിരുന്നത് സലീമിന്റെ 1990 മോഡൽ ടാറ്റാ 407മിനി ലോറി ആയിരുന്നു. സലീമിന്റെ ജേഷ്ഠൻ ടി പി കെ അബ്ദുറഹ്മാൻ ആയിരുന്നു വാഹനത്തിന്റെ ഉടമ പിന്നീട് വാഹനം അനുജൻ സലീമിന് കൈമാറുകയായിരുന്നു.വർഷങ്ങൾക്ക്മുമ്പ് കാള വണ്ടിയിൽ ആയിരുന്നു സലീമിന്റെ പിതാവ് ടി പി കെ അഹമ്മദ് കുട്ടി ഹാജി താമരശ്ശേരിയിലേക്ക് ചരക്ക് എത്തിച്ചിരുന്നത്.
90കളിലെ അതേ രൂപത്തിൽ തന്നെ സ്വന്തം ജീവനെപ്പോലെ കരുതുന്ന മിനി ലോറിയെ നിലനിർത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സലീം പറഞ്ഞു.
സ്വന്തം നാടിന്റെ ഓമനപ്പേരിട്ട് വിളിക്കുന്ന വാഹനം എല്ലാവർക്കും സുപരിചിതമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍