ബിരിയാണി ചലഞ്ചിന് കൈത്താങ്ങായി 97/98 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളും ...
താമരശ്ശേരി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സമഗ്രവികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ജനുവരി 18 ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിലേക്കുള്ള വിഭവ സമാഹരണ യഞ്ജത്തിൻ്റെ ഭാഗമായി 97/98 ബാച്ചിലെ വിദ്യാർത്ഥികൾ സംഭാവനയായി നൽകുന്ന ഒരു ചാക്ക് അരി, ഒരു ചാക്ക് ഉള്ളി എന്നിവ ഹനീഫ, ഡിറോഷ് ലാൽ, മുഹമ്മദ് നവാസ് എന്നിവരിൽ നിന്നും PTA പ്രസിഡണ്ട് പി.എം അബ്ദുൽ മജീദ് ഏറ്റുവാങ്ങി. ചടങ്ങിൽ ജനറൽ കൺവീനർ അഷ്റഫ് കോരങ്ങാട്, നൗഷാദ്, ഇഖ്ബാൽ പൂക്കോട്, അധ്യാപകരായ ബഷീർ മാസ്റ്റർ, വിൻസി, ഹസീന തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍