ബിരിയാണി ചലഞ്ച് വിജയിപ്പിക്കുക - വി എം ഉമർ മാസ്റ്റർ
താമരശ്ശേരി: ജി വി എച്ച് എസ് എസ് താമരശ്ശേരിയുടെ സമഗ്രവികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ജനുവരി 18 ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് വൻവിജയമാക്കണമെന്ന് മുൻ എം എൽ എ വി എം ഉമ്മർ മാസ്റ്റർ അഭ്യർഥിച്ചു.വിദ്യാലയത്തിലെ 1977- 78 ബാച്ച് എസ്എസ്എൽസി കൂട്ടായ്മ ഫുഡ് ഫെസ്റ്റിലേക്ക് നൽകിയ അരി ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു നാടിൻ്റെ തന്നെ വികാരമായി മാറിയ ഈ വിദ്യാലയത്തിൻ്റെ വികസന കാര്യങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്ന ഇത്തരം കൂട്ടായ്മകൾ മറ്റുള്ളവർ മാതൃകയാക്കണമെന്നും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൂടി ആയ ഉമ്മർ മാസ്റ്റർ സൂചിപ്പിച്ചു.ചടങ്ങിൽ ഫെസ്റ്റ് ചെയർമാൻ പി.എം അബ്ദുൽ മജീദ് അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ഫസീല ഹബീബ്, പി സി റഹീം മാസ്റ്റർ, റാഷി താമരശ്ശേരി ഹബീബ് റഹ്മാൻ, വി.കെ.രാജൻ,,77,78 ബാച്ചിനെ പ്രതിനിധീകരിച്ച് മോഹനൻ, പി.കെ.സി മുഹമ്മദ്, ഭാസ്കരൻ കോരങ്ങാട്, മുഹമ്മദ് ചുങ്കം, നൗഷാദ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ലൈജു തോമസ്, ഹുസൈൻ കുട്ടി, ഉമ്മുകുൽസു ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു.ജനറൽ കൺവീനർ അഷ്റഫ് കോരങ്ങാട് സ്വാഗതവും, പ്രധാനധ്യാപിക ജ്യോതി ടീച്ചർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍