ബലാത്സംഗ ഇരയെ പൊതുമധ്യത്തില്‍ അപമാനിച്ച പ്രതികൾ അറസ്റ്റില്‍

ദില്ലി: കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ച കേസില്‍ ഒന്‍പത് സ്ത്രീകളടക്കം പതിനൊന്ന് പേര്‍ അറസ്റ്റില്‍.
ഇതില്‍ ഒന്‍പത് പേര്‍ സ്ത്രീകളും രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമാണ്. ബലാത്സംഗകേസില്‍ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്.

നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. രണ്ട് ദിവസം മുൻപാണ് ദില്ലി ഷാദ്രയില്‍ യുവതിക്ക് നേരെ ആള്‍ക്കൂട്ട അതിക്രമം നടന്നത്. യുവതിയുടെ മുഖത്ത് കരി ഓയില്‍ പുരട്ടി ചെരുപ്പുമാല അണിയിച്ച്‌ നഗര മധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിക്കുകയാണ് ആള്‍ക്കൂട്ടം ചെയ്യിച്ചത്.

ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളാണ് ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. പ്രദേശത്ത് മദ്യമാഫിയ്ക്ക് നേതൃത്വം നല്‍കുന്നയാളാണ് പീഡനക്കേസിലെ പ്രതി.

ഇയാളുടെ മകന്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം പെണ്‍കുട്ടിയാണെന്ന് ആരോപിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍