ഐ.ഡി.കാര്‍ഡും ബാഗും, കണ്ടാല്‍ എക്‌സിക്യൂട്ടിവ്; സൈക്കിള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
താമരശ്ശേരി: ഫീൽഡ് മാർക്കറ്റിങ് ജീവനക്കാരന്റെ രൂപഭാവങ്ങളോടെ ഐ.ഡി. കാർഡും ബാഗും ധരിച്ചെത്തി സൈക്കിൾ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ. കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി പുത്തൻപുരയിൽ മുഹമ്മദ് അറഫാത്ത് (19) ആണ് അറസ്റ്റിലായത്. ഈ മാസം അഞ്ചിനായിരുന്നു വെസ്റ്റ് കൈതപ്പൊയിൽ ലിസ കോളേജ് വിദ്യാർഥി റെഞ്ജിൻ ജോസഫിന്റെ സൈക്കിളുമായി മുഹമ്മദ് അറഫാത്ത് കടന്നുകളഞ്ഞത്. വിദ്യാർഥിയുടെ പരാതിയിൽ കേസെടുത്ത താമരശ്ശേരി പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
കടകളിൽ വിൽപ്പന നടത്താനുള്ള ശ്രമം പൊളിഞ്ഞതോടെ മുക്കത്തെ ഒരു അതിഥിത്തൊഴിലാളിക്ക് മുഹമ്മദ് സൈക്കിൾ വിൽക്കുകയായിരുന്നു. അതിഥിത്തൊഴിലാളിക്ക് വിറ്റ സൈക്കിൾ പിന്നീട് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനുമുമ്പ് ജില്ലയിലെ മറ്റു ഭാഗങ്ങളിലും മോഷണങ്ങൾ നടത്തിയതായി പ്രതി മൊഴി നൽകി. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍