ബാഫഖി തങ്ങൾ അനുസ്മരണവും, സമസ്ത പൊതുപരീക്ഷ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് അനുമോദനവും വാടിക്കൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റി സംഘടിച്ചു.
താമരശ്ശേരി: സയ്യിദ് അബ്ദുറഹിമാൻ
ബാഫഖി തങ്ങളുടെ നാൽപ്പത്തെട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും,സമസ്ത അഞ്ചാം ക്ലാസ് പൊതു പരീക്ഷയിൽ ഡിസ്റ്റിങ്ഷനോടെ വിജയിച്ച കെ.കെ അംനാൻ അനുമോദനവും പള്ളിപ്പുറം - വാടിക്കൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ചു.
കെ.പി റഹീമിന്റെ അദ്ധ്യക്ഷതയിൽ സയ്യിദ് മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ.കെ കാദർ മാസ്റ്റർ, നദീർ അലി, സി. വേലായുധൻ, ലത്തീഫ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
കെ.കെ അബ്ദുള്ള ഹാജി, വി.അസീസ്, കെ.പി അബ്ദുറഹ്മാൻ,ഷമീർ ഓനി, സൈതലവി, അബ്ദുൽ സലീം, റാഫി തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിന് കെ.പി.എസ് നാസർ സ്വാഗതവും നാസർ ബാവി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍