മുസ്ലിം ലീഗ് സമര സംഗമം നടത്തി
താമരശ്ശേരി :വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ട ഇടതുപക്ഷ ഗവൺമെൻറ് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിംലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കോരങ്ങാട് അങ്ങാടിയിൽ സമര സംഗമം നടത്തി.
താമരശ്ശേരി പഞ്ചായത്ത് രണ്ട് മൂന്ന് വാർഡ് കമ്മിറ്റികൾ സംയുക്തമായി നടത്തിയ പരിപാടി മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കാസിം അധ്യക്ഷതവഹിച്ചു. എ പി സമദ് സ്വാഗതം പറഞ്ഞു.
അഷ്കർ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി എസ് മുഹമ്മദലി, വൈസ് പ്രസിഡണ്ട് പി എ സമദ് ഹാജി, എ കെ കൗസർ, കെ റസാഖ് ഹാജി, എം ടി ആലി ഹാജി, എപി ഹബീബ്, കെ ഖാദർ ഹാജി, സികെ ജലീൽ, എൻ പി ഇസ്മയിൽ, പി ടി മുജീബ്, വി പി സലാം തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍