വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുക്കാത്ത രണ്ട് എം.എല്‍.എമാരോട് വിശദീകരണം ചോദിച്ചു


കോഴിക്കോട്: കോഴിക്കോട് മുസ്ലിം ലീഗ് ഡിസംബര്‍ ഏഴിന് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തില്‍ പങ്കെടുക്കാത്ത രണ്ട്  നേതൃത്വം എം.എല്‍.എമാരോട് വിശദീകരണം ചോദിച്ചു.

നടപടി. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിനോടും തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീനോടുമാണ് വിശദീകരണം ചോദിച്ചത്.

വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടികള്‍ എടുക്കുമെന്ന് നേതൃത്വം അറിയിച്ചു. വിദേശത്തായിരുന്നതിനാലാണ് പങ്കെടുക്കാത്തതെന്ന് എ.കെ.എം അഷ്‌റഫും തിരുവനന്തപുരത്തായിരുന്നതിനാല്‍ പങ്കെടുക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് കുറുക്കോളി മൊയ്തീനും പ്രതികരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍