കൊവിഡ് വ്യാപനം; വിദ്യാഭ്യാസ വകുപ്പിന്റെ നിർണായക യോഗം ഇന്ന്
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്തിനിടെ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം ചർച്ച ചെയ്യാൻ ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ചേരും. ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകരുടെ ഹാജർ, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഓൺലൈനായി നടക്കുന്ന യോഗത്തിൽ ഡിഡി, ആർഡിഡി, എഡി തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഇന്ന് 49,771 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പുതിയ സാഹചര്യത്തിൽ സ്കൂളുകളുടെ പ്രവർത്തനം എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തിൽ നിർണായക തീരുമാനം യോഗത്തിൽ ഉണ്ടായേക്കും. ഓൺലൈൻ പഠനം ക്രമീകരിക്കുന്നത് സംബന്ധിച്ചും തീരുമാനങ്ങള് ഇന്നുണ്ടാവും. നേരത്തെ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഉണ്ടാവില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരിച്ചിരുന്നു.
ഇനിയും പൂർണമായി അടച്ചിടലിലേക്ക് നമുക്ക് പോകാൻ കഴിയില്ല. അത് ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. അത്തരത്തിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവർക്ക് 100 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്. 84 ശതമാനം പേർക്ക് രണ്ടാം ഡോസ് നൽകി. കുട്ടികളുടെ വാക്‌സിനേഷൻ 68 ശതമാനമായി. ഭയവും ആശങ്കയും വേണ്ട നമ്മൾ കോവിഡിനെ അതിജീവിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍