നൃത്ത പ്രതിഭകളെയും ഗുരുവിനെയും ആദരിച്ചു
താമരശ്ശേരി : ബാംഗളൂരുവിൽ വെച്ച് നടന്ന ദേശീയ നൃത്ത കലോത്സവത്തിൽ ഓജസ് 2021 നൃത്തം അവതരിപ്പിച്ച് മിന്നുന്ന വിജയം നേടിയ താമരശ്ശേരി സരസ്വതി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിലെ നൃത്തവിദ്യാർത്ഥിനികളായ ആവണി സുരേഷ്, തീർത്ഥ വിജേഷ്, തീർത്ഥ എസ് മോഹൻ ,ഇസ ഷി ജോ, റെയോണ എം ആന്റു, മിന്റ മനോജ്, ദിയാ ദാസ് , ആര്യ കൃഷ്ണ, അനൈന പ്രദീപ്, അസീൻ , അനസ്മയ ടി.കെ എന്നിവർക്കും ഗുരു ഡോ: സജേഷ് എസ് നായറിനും അതോടൊപ്പം സംസ്ഥാനകലോത്സവ വേദികളിൽ നടന വിസ്മയം തീർത്ത ഡോ: സജേഷ് സാറിന്റെ ശിഷ്യരായ ആർദ്രസുനിൽ ,ഏക്ത സുനിൽ ,അഞ്ജന എം.ആർ, തേജസുനിൽ എന്നിവരെയും താമരശ്ശേരി ഗവണ്മെന്റ് യൂപി സ്കൂളിൽ ചേർന്ന അനുമോദന ചടങ്ങിൽ വെച്ച് ടീം സരസ്വതി പിടിഎ സ്നേഹഹാദരവ് നല്കി. അനുമോദന ചടങ്ങ് കലാമണ്ഡലം സത്യവ്രതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കൂടത്തായി സെന്റ് മേരീസ് ഹൈസ്ക്കൂൾ പ്രധാനധ്യാപിക ഷൈലജ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഗുരുക്കൻമാരുടെ പാദപൂജ ചടങ്ങിനെ കൂടുതൽ അർത്ഥപൂർണ്ണമാക്കി.
അനുമോദന ചടങ്ങിന് അശംസയർപ്പിച്ചു കൊണ്ട് സുമേഷ് സർ , പ്രൊഫ: സുരേഷ് കെ.എം, അനിൽ സർ , സുകന്യ ടീച്ചർ എന്നിവർ സംസാരിച്ചു. റെയാണ ഓജസ് 2021 അനുഭവങ്ങൾ പങ്ക് വെച്ചു.
വിശിഷ്ടാതിഥികളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ചടങ്ങിന് പിടിഎ പ്രതിനിധി ഷെനീത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സരിത ടീച്ചർ സ്വാഗതവും
ജോതി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. നൃത്തവിദ്യാർത്ഥിനികളായ അലീന മേരി റിജോ, തേജ ലക്ഷ്മി, ധീമഹി എന്നിവർ ചടങ്ങിന്റെ അവതാരകരായി. സരസ്വതി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിലെ മുഴുവൻ കുടുംബങ്ങളും ഈ അനുമോദന ചടങ്ങിന്റെ ഭാഗമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍