സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ലോഗോ പ്രകാശനം ചെയ്തു
ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ നടക്കുന്ന സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലോഗോ സംഘാടക സമിതി ഓഫീസില്‍ കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ പ്രകാശനം ചെയ്തു. നാടക സംവിധായകന്‍ ഇബ്രാഹിം വേങ്ങര ലോഗോ ഏറ്റുവാങ്ങി.
കലാകാരന്മാരെ പാര്‍ടി എത്രമാത്രം സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണ് ലോഗോ പ്രകാശനത്തില്‍ നാടകകൃത്തായ തന്നെ ക്ഷണിച്ചതെന്ന് ഇബ്രാഹിം വേങ്ങര അഭിപ്രായപ്പെട്ടു. മലയാള നാടക വേദിക്കുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തെ മനു കള്ളിക്കാടാണ് ലോഗോ തയ്യാറാക്കിയത്. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പരിപാടിയില്‍ അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി ഗോപിനാഥ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എം ഷാജര്‍ നന്ദിയും പറഞ്ഞു.
ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജന്‍, ടി വി രാജേഷ്, എ എന്‍ ഷംസീര്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം പ്രകാശന്‍, വത്സന്‍ പനോളി, എന്‍ ചന്ദ്രന്‍, ടി കെ ഗോവിന്ദന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍