റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ താത്കാലികമായി ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം പിന്‍വലിച്ചു.ഇന്ന് മുതല്‍ എല്ലാ റേഷന്‍കടകളും രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകിട്ട് മൂന്ന് മുതല്‍ 6.30 വരെയും പ്രവര്‍ത്തിക്കും. ഇ- പോസ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് സമയക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നത്.
ഇ-പോസ് മെഷീന്‍ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും റേഷന്‍ വിതരണം മുടങ്ങിയിരുന്നു. പലയിടത്തും റേഷന്‍ സാധനം വാങ്ങാന്‍ ആളെത്തുമ്ബോഴും ഇ പോസ് മെഷിന്‍ പണിമുടക്കുകയാണെന്നായിരുന്നു വ്യാപാരികളുടെ പരാതി. റേഷന്‍ വ്യാപാരികളുടെ സംഘടനയും പ്രതിസന്ധി മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. ഇതാദ്യമായല്ല സംസ്ഥാനത്ത് ഇ.പോസ് മെഷീന്‍ പണിമുടക്കുന്നത്. തകരാര്‍ വരുന്ന മറുക്ക് നന്നാക്കുകയല്ലാതെ ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് റേഷന്‍ വ്യാപാരികളുടെ പ്രധാന പരാതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍