വിദ്യാർത്ഥിയെ മർദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ പോലീസ് കേസ്


താമരശ്ശേരി: വിദ്യാർത്ഥിയെ മർദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കേസ്.ഓട്ടോറിക്ഷാ ഡ്രൈവർ കളരാന്തിരി സ്വദേശി അൻവറിനെതിരെയാണ് പോലിസ് കേസെടുത്തത്.പന്നിക്കോട്ടൂർ നെല്ലിക്കുന്നുമ്മൽ ഫർബിൻ നെൽസം എന്ന് വിദ്യാർത്ഥി യുടെ പരാതിയിലാണ് കേസ്.പരപ്പൻ പൊയിലിലേക്ക് മടക്കയാത്ര പോകുകയായിരുന്ന ഓട്ടോയിൽ കയറിയ ഫർബിൻ ഇറങ്ങുമ്പോൾ 20 രൂപ നൽകിയെങ്കിലും ഈ തുക പോരായെന്നു പറഞ്ഞ് തർക്കമുണ്ടാവുകയും തുടർന്ന് ഡ്രൈവർ മർദ്ദിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.ഇന്നലെ സന്ധ്യയോടെ താമരശ്ശേരിയിൽ നിന്നും ട്യൂഷൻ കഴിഞ്ഞ് പരപ്പൻ പൊയിലിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം.
പരുക്കേറ്റ വിദ്യാർത്ഥി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍