ഐ എച്ച് ആർ ഡി ജീവനക്കാർ സമരത്തിലേക്ക്
തിരുവനന്തപുരം: 2022 ജനുവരി 24 ന് ഐ.എച്ച് ആർ .ഡി യുടെ മുഴുവൻ സ്ഥാപനങ്ങളിലും പ്രതിഷേധ ദിനം ആചരിക്കുന്നതാവും വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ നടത്തുന്നതിനും ഐ എച്ച്.ആർ.ഡി. എംപ്ലോയീസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക,. കൺസോളിഡേറ്റ് പേയിൽ ജോലി ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ 2016 മുതൽ തടഞ്ഞുവെച്ച ശമ്പളവർദ്ധനവ് ഉടൻ നടപ്പിലാക്കുക.,തുല്യ ജോലിക്ക് തുല്യവേതനം നൽകുക, ശമ്പളം കൃത്യമായി എല്ലാ മാസം 5 തീയതിക്ക് മുമ്പ് നൽകുക.
ജീവനക്കാരോട് കാണിക്കുന്ന അവഗണ അവസാനിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സനീഷ് കെ.കെ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍