അവസാന ഒരുക്കങ്ങൾ പൂർത്തിയായി ബിരിയാണി ചലഞ്ച് നാളെ
താമരശ്ശേരി :താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സമഗ്ര വികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നാളെ.
പതിനായിരത്തോളം ബിരിയാണി പാക്കറ്റുകൾ ചലഞ്ചിന്റെ ഭാഗമായി വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ പാചകക്കാരൻ കോരങ്ങാട് അനസ് (കുട്ടു ) നേതൃത്വത്തിൽ പത്തോളം പാചകക്കാർ അടങ്ങിയ സംഘം ആണ് ബിരിയാണി പാചകം ചെയ്യുന്നത്.
ചൊവ്വാഴ്ച രാവിലെ ബിരിയാണി വിതരണം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. ബിരിയാണി വിതരണം ചെയ്യാൻ വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നത്. കാരുണ്യതീരം, കോരങ്ങാട്ടെ സന്നദ്ധ സംഘടനകളിലെ വോളൻ്റിയർമാർ എന്നിവർ ബിരിയാണി വിതരണത്തിൽ സജീവമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍