എം.പി.എഡ്., ബി.പി.എഡ്. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്. പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ((admission.uoc.ac.in)) പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി., എസ്.ടി. വിഭാഗക്കാര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും മാന്റേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് സഹിതം 4, 5, 6 തീയതികളിലായി പ്രവേശനം നേടേണ്ടതാണ്. ക്ലാസുകള്‍ 6-ന് തുടങ്ങും. ഫോണ്‍ 0494 2407016, 7017 പി.ആര്‍. 9/2022
എം.എ. ഫംഗ്ഷണല്‍ ഹിന്ദി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ എം.എ. ഫംഗ്ഷണല്‍ ഹിന്ദിക്ക് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ 6-ന് രാവിലെ 10 മണിക്ക് ഹിന്ദി പഠനവകുപ്പില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. സംവരണ വിഭാഗങ്ങളില്‍ യോഗ്യരായ അപേക്ഷകരുടെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളെ പരിഗണിക്കുന്നതാണ്. ക്യാപ് ഐ.ഡി. രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കും അവസരമുണ്ട്. ഫോണ്‍ 0494 2407392. പി.ആര്‍. 10/2022
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
1995-നോ ശേഷമോ കോഴ്‌സ് പൂര്‍ത്തിയാക്കി 1, 2 വര്‍ഷ ബിരുദ കോഴ്‌സുകളുടെ പാര്‍ട്ട്-1, 2 വിഷയങ്ങളില്‍ എല്ലാ അവസരവും കഴിഞ്ഞവര്‍ക്കായി നടത്തുന്ന സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ള നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും ഫെബ്രുവരി 6-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. ഫീസും മറ്റ് വിവരങ്ങളും വെബ്‌സൈറ്റില്‍ പി.ആര്‍. 11/2022
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 5-ന് തുടങ്ങും. പി.ആര്‍. 12/2022
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.എ. എ.എഫ്.യു., ബി.വി.സി., ബി.എഫ്.ടി. നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 13/2022
ഹാള്‍ടിക്കറ്റ് വിതരണം
ജനുവരി 5-ന് തുടങ്ങുന്ന അദീബ്-ഇ-ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും വിതരണം ചെയ്യും. പി.ആര്‍. 14/2022
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക
ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പട്ടികയിലുള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി പരീക്ഷക്ക് നേരിട്ട് അപേക്ഷിക്കണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍