വിറകുപുരക്ക് തീ പിടിച്ചു : നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.

താമരശ്ശേരി: കോരങ്ങാട് ലക്ഷം വീടിന് സമീപം താമസിക്കുന്ന നബീസയുടെ വീടിനോട് ചേർന്ന വിറകുപുരക്ക് തിങ്കളാഴ്ച രാത്രി 12 30 ഓടെ തീപിടിക്കുകയായിരുന്നു. തീ ആളി പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഓടിയെത്തിയ സമീപവാസികളുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.

സമീപത്തെ വീട്ടിൽനിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു തീ  അണക്കുക യായിരുന്നു.വീട്ടുപകരണങ്ങളും  മറ്റും കത്തിനശിച്ചു.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍