ഉദ്യോഗാർത്ഥികളുടെ ശ്രദ്ധക്ക്:

കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കേരളാ പി.എസ്.സി. നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന പ്ലസ് ടുവും അതിനു മുകളിൽ യോഗ്യതയുമുളള ഉദ്യോഗാർത്ഥികൾക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം(stipend ഇല്ല) ഓൺലൈൻ ആയി നടത്തുന്നു. പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി പി.എസ്.സി. നിഷ്കർഷിക്കുന്ന പ്രായപരിധിയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ ജനനതീയതി, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി., എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നമ്പർ, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവ രേഖപ്പെടുത്തി അപേക്ഷ താഴെപറയുന്ന Google formലേക്ക് 25/01/2022 നകം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0495-2370179 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍