മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടായ കയ്യേറ്റത്തിലും, ഫോൺ പിടിച്ചു വാങ്ങി വീഡിയോ നശിപ്പിച്ചതിലും കേരള ജേർണലിസ്റ്റ് യൂണിയൻ പ്രതിഷേധിച്ചു

കോഴിക്കോട് : മർക്കസ് നോളേജ് സിറ്റിയിലെ അപകട ദൃശ്യം  പകർത്തിയ മാധ്യമപ്രവർകരുടെ ഫോൺ പിടിച്ചു വാങ്ങി ചിത്രീകരിച്ച ദൃശ്യങ്ങൾ നശിപ്പിക്കുകയും കയ്യേറ്റശ്രമം നടത്തുകയും ചെയ്ത നോളേജ് സിറ്റി അധികൃതരുടെ നടപടിയിൽ കേരള കേരള ജേർണലിസ്റ്റ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. .
 സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരോട് മോശമായി സംസാരിക്കുകയും, കൈയ്യേറ്റം ചെയ്യുകയും ഫോൺ ബലമായി പിടിച്ചു വാങ്ങി ദൃശ്യങ്ങൾ  നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്.
അതേപോലെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും അപകടം സംബന്ധിച്ച്  ഇതര സംസ്ഥാന തൊഴിലാളികളോട് വിവരങ്ങൾ ആരാഞ്ഞ മാധ്യമ പ്രവർത്തകരെയും തടയാൻ ശ്രമം നടന്നിരുന്നു മാധ്യമങ്ങളോട് സംസാരിച്ച  തൊഴിലാളികളെ ഏതാനും പേർ ബലമായി പിടിച്ച് കൊണ്ട് പോകുകയും ചെയ്തിരുന്നു.

ഇത്തരം സംഭവങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കെ.ജെ യുജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ കൺവീനർ സജീവൻ നാദാപുരം
ജോ: കൺവീനർ
രഗീഷ് വടകര, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാജി ജോസ് മൈക്കാവ്,ഫാസിൽ ബാബു മുക്കംഎന്നിവർ ആവശ്യപ്പെട്ടു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍