കോഴിക്കോട് അമ്മയെയും ഏഴുവയസ്സുകാരനായ മകനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കോഴിക്കോട്: നാദപുരം പുറമേരിയില്‍ അമ്മയെയും ഏഴുവയസുകാരനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളങ്ങര മഠത്തില്‍ സുജിത്തിന്റെ ഭാര്യ രൂപ (36), മകന്‍ ആദിദേവ് (7) എന്നിവരുടെ മൃതദേഹമാണ് വീടിന് സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 യ്ക്ക് രൂപയുടെ മൃതദേഹം കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് ആദി ദേവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍