വൈക്കോലുമായി വന്ന ലോറിക്ക് കോടഞ്ചേരിയിൽ വെച്ച് തീപിടിച്ചു


കോടഞ്ചേരി : ഇന്ന്  12.35 ന് കോടഞ്ചേരി അങ്ങാടിക്ക് സമീപം വെച്ച് കണ്ണോത്ത് ഭാഗത്തു നിന്നും കോടഞ്ചേരിക്ക് വൈക്കോൽ കയറ്റി വരികയായിരുന്ന KL-51-K-3098 നമ്പർ ലോറിക്ക് തീ പിടിച്ചു.

നാട്ടുകാരും പോലീസും ഇടപെട്ട് ലോറി
പെട്ടെന്ന് സമീപത്തെ ഗ്രൗണ്ടിലേക്ക് കയറ്റി വൈക്കോൽ വാഹനത്തിൽ നിന്നു ഇറക്കി തീയണച്ചു. അപായം ഒന്നുമില്ല. ലോറിക്ക് തീപിടിച്ചിട്ടില്ല. പോലീസും, ഫയർ ഫോഴ്സും സ്ഥലത്തുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍