ലോക്ക് ഡൗൺ കാലത്ത് അടച്ചു പൂട്ടിയപ്പോൾ എട്ടാം ക്ലാസ് വിദ്യാർഥിനി കർഷകയായി.
പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അഞ്ജനയ്ക്ക് സ്ക്കൂളിൽ എത്താൻ തുടങ്ങിയപ്പോൾ നഷ്ടമായത്
ലോക്ക് ഡൗൺ കാലത്ത് ഒന്നര വർഷത്തോളം കൂട്ടുകാരായിക്കണ്ട ആടുകളെ.
സ്ക്കൂളിൽ വരാതിരുന്നപ്പോൾ ആട്ടിൻ കൂട്ടത്തിന് തീറ്റ നൽകിയും വെള്ളം കൊടുത്തും അവരോടൊപ്പം കളിച്ചുമായിരുന്നു ഈ വിദ്യാർഥി ചെലവഴിച്ചത്. ആറ് ആടുകളെയാണ് ഇപ്പോൾ വളർത്തുന്നത്. കൂടാതെ കോഴികളെയും താറാവുകളെയും വളർത്തുന്നു. ആടുകളെ വിൽക്കുന്നതോ കോഴികളെ കൊല്ലുന്നതോ അവൾക്ക് ഇഷ്ടമില്ല. ടെറസിനു മുകളിലും മുറ്റത്തും ചാക്കിൽ പച്ചക്കറികൾ കൃഷി ചെയ്യാനും ഈ മിടുക്കി സമയം കണ്ടെത്തിയിരുന്നു. പഠനത്തിലും അതോടൊപ്പം നൃത്തം, പ്രസംഗം എന്നിവയിലും തന്റേതായ കഴിവ് തെളിയിച്ചിട്ടുണ്ട്. ഗൈഡ്സ് അംഗവും സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗവുമാണ്. പന്നിക്കോട്ടൂരിൽ തോൽപ്പാറയിൽ അനിൽ കുമാറിന്റെയും ബിജിന രാജിന്റെയും മകളാണ്. അച്ഛൻ്റെയും അമ്മയുടെയും പൂർണ പിൻതുണയോടെയാണ് ഈ കാർഷിക പ്രവർത്തനങ്ങൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍