വീടിന്റെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു.

താമരശ്ശേരി:പള്ളിയറക്കാവിലമ്മയുടെ ഉത്സവം മാനവ സേവയ്ക്ക് .അകാലത്തിൽ വേർപിരിഞ്ഞ കാവുള്ള പറമ്പിൽ പ്രേമന്റെ കുടുംബത്തിന് തേറ്റാമ്പുറം ശ്രീ പള്ളിയറക്കാവ് സംരക്ഷണ സമിതി നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു.കേറിക്കിടക്കാനൊരു വീടെന്ന പ്രേമൻ്റെ ഭാര്യ ഷീബയുടെയും രണ്ട് പെൺ മക്കളുടെയും സ്വപ്നത്തിലേക്കുള്ള ആദ്യപടി.കഴിഞ്ഞ വർഷകാലത്താണ് അവർ താമസിച്ചിരുന്ന പഴകിയ വീട് നിലം പൊത്തിയത്.തുടർന്ന് ചെറിയ ഒരു ഷെഡിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്.

തേറ്റാമ്പുറം പള്ളിയറക്കാവിലമ്മയുടെ ഈ വർഷത്തെ ഉത്സവം ഗൃഹനിർമ്മാണത്തിന് ശുഭാരംഭം കുറിച്ചത് കുറ്റിയടികർമ്മം നിർവ്വഹിച്ചുകൊണ്ടായിരിരുന്നു. ഇനിയുള്ള നാളുകൾ ഇതിനു വേണ്ട സാമ്പത്തിക സമാഹരണത്തിന് നിർമ്മാണ കമ്മിറ്റി കർമ്മനിരതമാകും. എല്ലാവരാലും കഴിയുന്നത്  സമർപ്പിക്കാൻ വേണ്ടി  ഇത്തവണത്തെ ഉത്സവത്തിന് വിപുലമായ  സാമ്പത്തിക സമാഹരണം ഒഴിവാക്കി കമ്മിറ്റി അംഗങ്ങൾ മാത്രം പിരിവ് എടുത്തുകൊണ്ടാണ് ഉത്സവം നടത്തുന്നത്.

കുറ്റിയടിക്കൽ ചടങ്ങിന് നിർമ്മാണ കമ്മിറ്റി ചെയർമാൻ എം.കെ.അപ്പുക്കുട്ടൻ, ജനറൽ കൺവീനർ ഗിരീഷ് തേവള്ളി, എ.കെ.ശിവദാസൻ, വി.പി.രാജീവൻ,ടി.ടി. കൃഷ്ണൻകുട്ടി, എം.ബാലഗോപാലൻനായർ, എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ അടിക്കുറിപ്പ്: കാവുള്ള പറമ്പിൽ ഷീബയ്ക്ക് പള്ളിയറക്കാവ് സംരക്ഷണ സമിതി നിർമ്മിച്ചു നൽകുന്ന വീടിൻ്റെ കുറ്റിയടി കർമ്മം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍