പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് തോക്കുമായി കോയമ്പത്തൂരില്‍ പിടിയില്‍
തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയെ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെഎസ്ബിഎ തങ്ങളാണ് പിടിയിലായത്.
തോക്കും ഏഴ് ബുള്ളറ്റും കെഎസ്ബിഎ തങ്ങളില്‍ നിന്നും പിടിച്ചെടുത്തു. തോക്ക് കൈവശം വയ്ക്കാനുള്ള രേഖകള്‍ ഇദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. ബംഗളൂരൂവിലെത്താന്‍ കോയമ്പത്തൂരില്‍ എത്തിയതായിരുന്നു ഇദ്ദേഹം. കെഎസ്ബിഎ തങ്ങളെ കോയമ്പത്തൂര്‍ പീളമേട് പൊലീസിന് കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍